InternationalLatest

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാക്കണം; മ​ലാ​ല

“Manju”

കാ​ബൂ​ള്‍: പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലി​ബാ​ന്‍ നേ​താ​ക്ക​ള്‍​ക്ക് ക​ത്ത​യ​ച്ച്‌ നൊ​ബേ​ല്‍ ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്‌​സാ​യ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച്‌ സ്‌​കൂ​ളു​ക​ള്‍ ഉ​ട​ന​ടി തു​റ​ക്കു​ക. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​ക രാ​ജ്യം അ​ഫ്ഗാ​നി​സ്ഥാ​നാ​ണെ​ന്നും മ​ലാ​ല ക​ത്തി​ല്‍ പ​റ​യു​ന്നു.

അതേസമയം അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനരാരംഭിക്കുമെന്ന പ്രഖ്യാപനവുമായി താലിബാന്‍. നാളുകളായി അഫ്ഗാനില്‍ പെണ്‍കുട്ടികളെയും വനിത അദ്ധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടക്കുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. രാജ്യത്ത് സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പെണ്‍കുട്ടികളെ ഉടന്‍ അനുവദിക്കുമെന്നും കൃത്യമായ തിയതിയും മറ്റ് വിവരങ്ങളും ഉടന്‍ അറിയിക്കുമെന്നുമാണ് താലിബാന്റെ ആഭ്യന്തര മന്ത്രാലയ വക്താവ് സയീദ് ഖോസ്റ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button