LatestMalappuram

മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ തുടരും

“Manju”

മലപ്പുറം: പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് തൊഴിലാളികളെ കാണാതായത്.
ഇന്നലെ തെരച്ചിലില്‍ കണ്ടെത്തിയ മൃതദേഹം ബേപ്പൂര്‍ സ്വദേശി കെ പി സിദ്ദിഖിന്റേതെന്ന് സ്ഥിരീകരിച്ചു. സിദ്ദിഖിന്റെ ബന്ധുക്കള്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. റഫ്കാന എന്ന ഫൈബര്‍ വള്ളമാണ് മറിഞഅഞത്. നാല് പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.
ഇതില്‍ ഹംസക്കുട്ടി രക്ഷപ്പെട്ടിരുന്നു.കടല്‍ പ്രക്ഷുബ്ദമാകുന്നതും കാലാവസ്ഥ പ്രതികൂലമാകുന്നതും തെരച്ചിലിനെ ബാധിക്കുന്നുണ്ട്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഒരു ദിവസം അര ലക്ഷം രൂപയുടെ ഇന്ധനമാണ് ആവശ്യമായി വരുന്നത്.
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. മത്സ്യത്തൊഴിലാളികളെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും തെരച്ചിലിന് സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ധന ചിലവെങ്കിലും സര്‍ക്കാര്‍ വഹിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button