IndiaLatest

ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം : യോഗി സര്‍ക്കാര്‍

“Manju”

ഭോപ്പാല്‍: സംസ്ഥാനത്തെ വിവിധ മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോ​ഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഈ വര്‍ഷം ആദ്യമാണ് മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചത്. അതിനായി വിവിധ ബാച്ചുകളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. യുപി സ്ഥാപിത ദിനമായ ജനുവരി 24 ന്, ‘മുഖ്യമന്ത്രി അഭ്യുദയ് യോജന ‘ എന്ന പദ്ധതിക്ക് കീഴിലാണ് സൗജന്യ പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ഓഫ്‍ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 20 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക.

​​ഗ്രാമത്തിലെ കുട്ടികള്‍ക്കും താഴ്ന്ന വരുമാനമുള്ള വീട്ടിലെ കുട്ടികള്‍ക്കും സിവില്‍ സര്‍വ്വീസ് ,ജെഇഇ, നീറ്റ്, എന്‍ഡിഎ, സിഡിഎസ് മുതലായ മത്സരപരീക്ഷകളില്‍ യോ​ഗ്യത നേടാന്‍ സാധിക്കാറില്ല. കഴിവുളളവരും കഠിനാധ്വാനികളുമായിരുന്നിട്ടും അവര്‍ക്കാവശ്യമായ പഠനസാമ​ഗ്രികളും പരിശീലനങ്ങളും ലഭിക്കാത്തതാണ് ഇതിന് കാരണം.

വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ പഠനസാമ​ഗ്രികളും ലഭ്യമാകുന്ന ഇ -ലേണിം​ഗ് പ്ലാറ്റ്ഫോം ആണ് മുഖ്യമന്ത്രി’ അഭ്യുദയ് യോജന’. ഐപിഎസ്, ഐഎഎസ്, ഐഎഫ്‌എസ് എന്നീ മേഖലകളിലെ വിദ​ഗ്ധരുടെ മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ വെര്‍ച്വലായാണ് ഉദ്യോ​ഗാര്‍ത്ഥികളിലേക്ക് എത്തിക്കുന്നത് .

Related Articles

Back to top button