IndiaLatest

40 ശതമാനം സീറ്റുകള്‍​ വനിതകള്‍ക്ക്​ നല്‍കും -പ്രിയങ്ക ഗാന്ധി

“Manju”

ലഖ്​നൗ: യുപി ​ നിയമസഭ​ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്​ നല്‍കുമെന്ന്​ പ്രഖ്യാപിച്ച്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ലഖ്​നൗവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. ”സ്​ത്രീകള്‍ യുപി ​ നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകും.

രാഷ്​ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുന്നത്​ എല്‍.പി.ജി സിലിണ്ടര്‍ നല്‍കി സ്​ത്രീകളെ സംതൃപ്​തരാക്കാമെന്നാണ്​. സ്​ത്രീകള്‍ക്ക്​ ഇത്രയും പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിക്കുന്നത്​ ഉന്നാവോ ബലാംത്സംഗ ഇരക്കും, ഹഥ്രസില്‍ നീതി ലഭിക്കാത്ത പെണ്‍കുട്ടിക്കും, ലഖിംപൂര്‍ ഖേരിയില്‍ വെച്ച്‌​ കണ്ടപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാക​ണമെന്ന്​ ആഗ്രഹം ​പ്രകടിപ്പിച്ച പെണ്‍കുട്ടിക്കും വേണ്ടിയാണ്​. ഉത്തര്‍ പ്രദേശ്​ പുരോഗമിക്കണമെന്ന്​ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണ്​ ഈ തീരുമാനം. വിദ്വേഷ രാഷ്​ട്രീയത്തെ അവസാനിപ്പിക്കാന്‍ സ്​ത്രീകള്‍ക്കേ കഴിയൂ” -പ്രിയങ്ക ചൂണ്ടിക്കാട്ടി .

സ്​ത്രീകളോട്​ തന്റെ തോളോട്​ തോള്‍​ ചേര്‍ന്ന്​ തെരഞ്ഞെടുപ്പ്​ പോരാട്ടത്തിന്​ ഇറങ്ങാനും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്​ അടുക്കുന്നതോടെ ലഖ്​നൗവില്‍ സ്ഥിരതാമസമാക്കി ​ പ്രചാരണത്തില്‍ സജീവമാക്കാനാണ്​ പ്രിയങ്ക ലക്ഷ്യമിടുന്നത്. യുപിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുതടങ്കലിലായതും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ കൂറ്റന്‍ റാലിയും പ്രിയങ്കയെ ആളുകള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കിയിട്ടുണ്ട്​.

Related Articles

Back to top button