KannurLatest

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കം,

“Manju”

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങിയതോടെ ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകും. അന്താരാഷ്ട്ര കാർഗോ സർവീസ് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്.
വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാർഗോ സർവീസ് യാഥാർത്യമായതോടെ വിമാനത്താവളത്തിന്‍റെ മുഖഛായ മാറുകയാണ്. നിലവിൽ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം.
നാലുടൺ വരെ ഒരു വിമാനത്തിൽ കൊണ്ടുപോകാൻ കഴിയും. മുഴുവനായും ഓൺലൈനായാണ് സേവനങ്ങൾ. കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാനായി ഒരു വർഷത്തേക്ക് ലാൻഡിംഗ് പാർക്കിംഗ് ഫീസുണ്ടാകില്ല. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു.
കാർഗോ വിമാനങ്ങളെ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതിനായി വിവിധ കമ്പനികളുമായി ചർച്ച നടത്തി.മലബാറിലെ കയറ്റുമതി സാധ്യതയുള്ള എല്ലാ വ്യവസാ യങ്ങൾക്കും കാർഗോ സർവീസ് സഹായകമാകും.
കണ്ണൂരിൽ നിന്ന് വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് തുടങ്ങണമെന്ന് നിരന്തരം സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് കാർഗോ സർവ്വീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button