IndiaLatestSports

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണ ഇന്നിറങ്ങും

“Manju”

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. ലിയോണല്‍ മെസിയുടെ അഭാവം ഇതുവരെ മറികടക്കാത്ത ബാഴ്‌സലോണ ഗ്രൂപ്പ് ഇയില്‍ ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റഗോള്‍ നേടിയിട്ടില്ല. അന്‍സു ഫാറ്റിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയും ടീമിലെത്തിയ ആശ്വാസത്തിലാണ് ബാഴ്‌സലോണ.
ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, ചെല്‍സി ടീമുകള്‍ മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. ആദ്യ രണ്ട് കളിയും തോറ്റ ബാഴ്‌സലോണയയുടെ എതിരാളികള്‍ ഡൈനമോ കീവാണ്. ഒറ്റഗോള്‍ വഴങ്ങാതെ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്ക് ബെന്‍ഫിക്കയുമായി ഏറ്റുമുട്ടും. രണ്ടുകളിയില്‍ എട്ട് ഗോള്‍ നേടിയ ബയേണ്‍ റോബര്‍ട്ട് ലെവണഡോവ്‌സ്‌കി, തോമസ് മുള്ളര്‍, സെര്‍ജി ഗ്‌നാബ്രി എന്നിവരുടെ ബൂട്ടുകളെയാണ് ഉറ്റുനോക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റ. ഇരുടീമും ഏറ്റുമുട്ടുന്നത് ആദ്യമായി. ഗ്രൂപ്പ് എഫില്‍ അറ്റലാന്റെ ഒന്നും യുണൈറ്റഡ് മൂന്നും സ്ഥാനങ്ങളില്‍. റാഫല്‍ വരാനും ആന്തണി മാര്‍ഷ്യാലും ടീമിലുണ്ടാവില്ല.

Related Articles

Back to top button