InternationalLatest

പുതിയ ഫീച്ചറുമായി വാട്‌സാപ്പ്‌

“Manju”

വാഷിങ്ടണ്‍: ഗ്രൂപ്പ് വീഡിയോ കോളില്‍ എപ്പോള്‍ വേണമെങ്കിലും ജോയിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സാപ്പ്. ഫോണ്‍ റിങ് ചെയ്യുന്ന സമയത്ത് കോളെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടും ഗ്രൂപ്പ് വീഡിയോ കോളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍. ഏത് സമയത്തും കോള്‍ ഡിസ്‌കണക്ടാക്കുകയും വീണ്ടും ജോയിന്‍ ചെയ്യുകയും ചെയ്യാം.

കോവിഡിനെ തുടര്‍ന്ന് വര്‍ക്ക് അറ്റ് ഹോം വ്യാപകമായതോടെ വീഡിയോ കോളിങ് ആപ്ലിക്കേഷനുകള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. സൂം പോലുള്ള ആപ്ലിക്കേഷനുകള്‍ കോവിഡുകാലത്ത് ആളുകള്‍ വലിയ രീതിയില്‍ ഉപയോഗിച്ചിരുന്നു. ഇത് മുതലാക്കുക തന്നെയാണ് വാട്‌സാപ്പിന്റെയും ലക്ഷ്യം.
ഗ്രൂപ്പ് വീഡിയോ കോള്‍ വരുമ്പോള്‍ തന്നെ ഉപയോക്താവിന് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇത് ഉപയോഗിച്ച്‌ വീഡിയോ കോളില്‍ എപ്പോള്‍ വേണമെങ്കിലും ജോയിന്‍ ചെയ്യാമെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്. വൈകാതെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Related Articles

Back to top button