IndiaLatest

ഏജന്‍റില്‍ ഒരു പ്രധാന റോളില്‍ മമ്മൂട്ടി

“Manju”

അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ഏജന്‍റി’ല്‍ ഒരു പ്രധാന റോളില്‍ മമ്മൂട്ടിയാണ് എത്തുകയെന്ന വിവരം മാസങ്ങള്‍ക്കു മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രതിനായക വേഷത്തിലെത്തുന്ന മമ്മൂട്ടിയുടേത് ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ കഥാപാത്രമായിരിക്കും. ഈ വേഷത്തിലേക്ക് മോഹന്‍ലാലുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ അദ്ദേഹം സമ്മതം മൂളിയിട്ടില്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പിന്നീട് ഉപേന്ദ്രയെയും ഈ റോളിലേക്ക് പരിഗണിച്ചെങ്കിലും അതും ഫലവത്തായില്ല.സിനിമയുടെ യൂറോപ്പ് ഷെഡ്യൂള്‍ അടുത്ത വാരം ആരംഭിക്കാനിരിക്കെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ച നടന്മാര്‍ ആരൊക്കെയെന്നതും ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിനെയും കന്നഡ താരം ഉപേന്ദ്രയെയുമാണ് ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. 2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍.

Related Articles

Back to top button