InternationalLatest

പണമിടപാടിന് ഇനി ‘ ഫേസ് പേ ” വഴി

“Manju”

കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ കുതിച്ചുച്ചാട്ടമാണുണ്ടായത്. സ്മാര്‍ട്ട്ഫോണ്‍ കൈവശമുള്ളവരെല്ലാം ഓണ്‍ലൈന്‍ പണമിടപാടിലേക്ക് മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത് പ്രകടമായിരുന്നു. എന്നാല്‍ റഷ്യയില്‍ ഇതിനേക്കാള്‍ ഒരുപടി മുന്നിലേക്കെത്താനുള്ള ശ്രമം നടക്കുകയാണ്. അവിടെയിപ്പോള്‍ ആളുകളുടെ മുഖം മാത്രം മതി പണമിടപാട് നടത്താന്‍.! അതെ, കൈയ്യില്‍ ഫോണും വേണ്ട, പണവും വേണ്ട, കാര്‍ഡും വേണ്ട.

‘ ഫേസ് പേ ” ( Face Pay ) എന്നാണ് റഷ്യ തങ്ങളുടെ മെട്രോ സ്റ്റേഷനുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ഫേഷ്യല്‍ ഐ.ഡി പേമെന്റ് സിസ്റ്റത്തിന്റെ പേര്. തങ്ങളുടെ മുഖത്തിന്റെ ചിത്രം മോസ്കോ മെട്രോയുടെ ആപ്പ് വഴി ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാവുക. ഇത്തരത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ രീതിയിലൂടെ പണമിടപാട് നടത്തുന്നവര്‍ മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ക്യാമറകളിലേക്ക് നോക്കിയാല്‍ മാത്രം മതി. എല്ലാവരും ഈ രീതി പിന്തുടരണമൊന്ന് നിര്‍ബന്ധമില്ല. ഈ സേവനത്തോട് താത്പര്യമില്ലാത്തവര്‍ക്ക് സാധാരണ പണമിടപാട് രീതികള്‍ തന്നെ തുടരുന്നതിന് യാതൊരു തടസവുമില്ല.

Related Articles

Back to top button