InternationalLatest

അ​ന്താ​രാ​ഷ്‌​ട്ര കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടിയി​ല്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് പ​ങ്കെ​ടു​ക്കി​ല്ല

“Manju”

മോ​സ്കോ: അ​ന്താ​രാ​ഷ്‌​ട്ര കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി (​സി​ഒ​പി26)​യി​ല്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍ പ​ങ്കെ​ടു​ക്കി​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​ന്‍ ചേ​രു​ന്ന സു​പ്ര​ധാ​ന ഉ​ച്ച​കോ​ടി​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​ണി​തെന്നാണ് വിലയിരുത്തല്‍.

ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണു റ​ഷ്യ. പു​ടി​ന്റെ പി​ന്മാ​റ്റ​ത്തി​ന് റ​ഷ്യ​ന്‍ അ​ധി​കൃ​ത​ര്‍ കാ​ര​ണ​ങ്ങ​ളൊ​ന്നും നി​ര​ത്തി​യി​ട്ടി​ല്ല. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. സ്കോ​ട്‌​ല​ന്‍​ഡി​ലെ ഗ്ലാ​സ്ഗോ​യി​ല്‍ 31ന് ​ആ​രം​ഭി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി ന​വം​ബ​ര്‍ 12വ​രെ നീ​ളും.

Related Articles

Back to top button