IndiaLatest

കോവിഡ്​ വാക്​സിനേഷനില്‍ ചരിത്രം കുറിച്ച്‌​ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : കോവിഡ്​ വാക്​സിനേഷനില്‍ ചരിത്രം കുറിച്ച്‌​ ഇന്ത്യ. 100 കോടി ഡോസ്​ വാക്​സിന്‍ നല്‍കിയാണ്​ ഇന്ത്യ പുതിയ ചരിത്രം കുറിച്ചത്​. 279 ദിവസം കൊണ്ടാണ്​​ 100 കോടി ഡോസ്​ കോവിഡ്​ വാക്​സിന്‍ നല്‍കിയത്​. നേട്ടം സ്വന്തമാക്കിയതിന്​ പിന്നാലെ ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. 97,99,506 സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും വാ​ക്​​സി​ന്‍ വി​ത​ര​ണം ചെ​യ്​​ത​ത്.

ജ​നു​വ​രി 16നാ​ണ്​ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​ത്. ജമ്മുകശ്​മീര്‍, ലഡാക്ക്​, ഉത്തരാഖണ്ഡ്​, സിക്കിം, ഹിമാചല്‍ പ്രദേശ്​, ദാദ്രാ ആന്‍ഡ്​ നഗര്‍ ഹവേലി, ദാമന്‍ & ദിയു, ഗോവ, ലക്ഷദ്വീപ്​ തുടങ്ങിയ സ്ഥലങ്ങളില്‍ 100 ശതമാനം പേര്‍ക്കും വാക്​സിനേഷന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചരിത്രം കുറിക്കുന്ന സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ഇന്ന് വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

Related Articles

Back to top button