InternationalLatest

സ്വന്തം പ്ലാറ്റ്ഫോമുമായി ട്രംപ്

“Manju”

വാഷിങ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആരംഭിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സ്വന്തമായി പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ‘ട്രൂത്ത് സോഷ്യല്‍’ എന്നായിരിക്കും ഇതിന്റെ പേര്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച്‌ ട്രംപ് പ്രഖ്യാപനം നടത്തിയത്.ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് ആണ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.

Related Articles

Back to top button