KeralaLatestThrissur

മണ്ണിടിച്ചില്‍; തൃശൂരില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

“Manju”

കൊടകര: തൃശൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു. മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്ക് സമീപമുള്ള ഇത്തനോളിയിലുണ്ടായ മഴവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനെയും തുടര്‍ന്നാണ് താഴ്വാരത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്കും ആറ് കുടുംബങ്ങളെ വെള്ളിക്കുളങ്ങര യു പി സ്‌കൂളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ഇത്തനോളിക്ക് സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ശക്തമായ മഴവെള്ള പ്രവാഹത്തില്‍ കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളം കയറി. മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പിച്ചത്.

Related Articles

Back to top button