KeralaLatest

സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ഏപ്രില്‍ 7 വരെ

“Manju”

ശ്രീജ.എസ്‌

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഏപ്രില്‍ 7 വരെ നടക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്ന പരിപാടി നടപ്പാക്കും. എക്സൈസ് വകുപ്പിന്റെ ജില്ലാതല കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

മദ്യം, സ്പിരിറ്റ്, കഞ്ചാവ് എന്നിവ കടത്തുന്നത് തടയുവാന്‍ നാല് സ്‌ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും ഹൈവേ ചെക്കിങ്, ബോര്‍ഡര്‍ ചെക്കിങ്, എന്നിവയ്ക്ക് മാത്രമായി നാല് പ്രത്യേക യൂണിറ്റുകളും 24 മണിക്കൂറും ജില്ലയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും പരാതികള്‍ക്കും പൊതുജനങ്ങള്‍ക്ക് ജില്ലാതല കണ്‍ ട്രോള്‍ ‍ റൂം : 0491-2505897, സ്‌ട്രൈക്കിങ് ഫോഴ്സ് യൂണിറ്റ് ഒന്ന് – ഒറ്റപ്പാലം : 0466-2244488, 9400069616, മണ്ണാര്‍ക്കാട് : 04924-225644, 9400069614, സ്‌ട്രൈക്കിങ് ഫോഴ്സ് യൂണിറ്റ് രണ്ട് – പാലക്കാട് : 0491-2539260, 9400069430, ചിറ്റൂര്‍ ‍ : 04923-222272, 9400069610, ആലത്തൂര്‍ ‍ : 04922-222474, 9400069612, കണ്‍ട്രോള്‍ ‍ റൂം നമ്പറിലേക്ക് വിളിച്ച്‌ അറിയിക്കാം.

Related Articles

Back to top button