KeralaLatest

വിശദീകരണവുമായി നടന്‍ ജിഷിന്‍ മോഹന്‍

“Manju”

നടി ​ഗായത്രി സുരേഷിന്റെ കൂടെയുണ്ടായിരുന്നത് സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ ആണ് എന്ന തരത്തില്‍ ചില വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ജിഷിന്‍.മദ്യപിക്കാറില്ല, നേരത്തെയും കാലത്തേയും വീട്ടില്‍ കയറും.ഗായത്രി സുരേഷിന്റെ വൈറല്‍ ആയ ആക്‌സിഡന്റ് വിഡിയോയില്‍ പറയുന്ന ആ ‘ജിഷിന്‍’ ഞാനല്ല സൂര്‍ത്തുക്കളെ- എന്ന അടിക്കുറിപ്പിലാണ് ജിഷിന്‍ വിഡിയോ പങ്കുവെച്ചത്. ‘നടി ​ഗായത്രി സുരേഷിന്റെ കൂടെയുണ്ടായിരുന്ന ജിഷിന്‍ ഞാന്‍ അല്ലെന്ന് പറയാനാണ് ലൈവ് വന്നത്. ചില വിഡിയോകള്‍ ഞാന്‍ നോക്കിയപ്പോള്‍ സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ ആണെന്നാണ് അതില്‍ പറയുന്നത്. ആളിന്റെ മുഖമൊന്നും കാണുന്നില്ല.അതെന്താണ് എന്റെ പേര് പറയുന്നത് എന്നു കരുതി. ഈ പേര് തന്നെ റെയറാണ്. അതുകൊണ്ട് ആശ്വസിച്ചു നില്‍ക്കുവായിരുന്നു.കുറേപേര്‍ക്ക് ഈ പേരുണ്ടെന്ന് ഇപ്പോള്‍ മനസിലായി. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അടിയില്‍ വരുന്ന കമന്റുകള്‍ മുഴുവന്‍ എന്നെ ചീത്ത വിളിച്ചുകൊണ്ടാണ്. ഒരാളെ ഇങ്ങനെ തേജോവധം ചെയ്യുകയാണ്. മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത്. അതിനൊന്നും സമയമില്ല മക്കളെ. എല്ലാവരുടെയും വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കാണുന്നത്. അതിന്‍റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകള്‍ ഇട്ടു നശിപ്പിക്കരുതെന്നും സീരിയല്‍ താരം അഭ്യര്‍ത്ഥിക്കുന്നു. ഇതൊക്കെ വിശ്വസിക്കുന്ന പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഞാന്‍ വിഡിയോ ചെയ്തത്. ഞാന്‍ മദ്യപിക്കാത്ത ഒരാളാണ്. മുന്‍പ് മദ്യപിച്ചിരുന്നു. ഇപ്പോള്‍ തീരെ ഇല്ല. നേരത്തും കാലത്തും വീട്ടില്‍ കയറുന്ന ആളാണ്.

Related Articles

Back to top button