KeralaLatest

പത്രിക തള്ളിയതിനെതിരെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ ഹർജി ഹൈകോടതിയില്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​യ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ത​ല​ശേ​രി, ഗുരു​വാ​യൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കും. അ​പൂ​ര്‍​വ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​ര​ണാ​ധി​കാ​രി​യു​ടെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ളാ​ണ് പ​ത്രി​ക ത​ള്ളാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ഇ​തി​ല്‍‌ സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​പ്പോ​യ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത് സ്വ​ത​ന്ത്ര​നെ പി​ന്തു​ണ​ക്കാ​ന്‍ ബി​ജെ​പി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നെ​ത്താ​നി​രി​ക്കെ മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി​യ​ത് ബി​ജെ​പി ക്യാ​മ്ബി​ല്‍ അ​ങ്ക​ലാ​പ്പ് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ത​ല​ശേ​രി​യി​ലാ​ണ് അ​മി​ത് ഷാ ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന​ത്. ഇ​നി ഇ​വി​ടെ അ​മി​ത് ഷാ ​എ​ത്തു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ബി​ജെ​പി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി 22,125 വോ​ട്ട് നേ​ടി​യി​രു​ന്നു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ് ആ​യി​രു​ന്നു ഇ​വി​ടെ സ്ഥാ​നാ​ര്‍​ഥി. ഗു​രു​വാ​യൂ​രി​ല്‍ മ​ഹി​ളാ മോ​ര്‍​ച്ച അ​ധ്യ​ക്ഷ നി​വേ​ദി​ത​യു​ടെ പ​ത്രി​ക​യാ​ണു ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 25,490 വോ​ട്ടും ലോ​ക്സ​ഭാ തെ ​ര​ഞ്ഞെ​ടു​പ്പി​ല്‍ 33,967 വോ​ട്ടും ഇ​വി​ടെ ബി​ജെ​പി നേ​ടി​യി​രു​ന്നു. ദേ​വി​കു​ള​ത്ത് എ​ന്‍​ഡി​എ പി​ന്തു​ണ​ച്ചി​രു​ന്ന എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ധ​ന​ല​ക്ഷ്മി​യു​ടെ പ​ത്രി​ക​യാ​ണു ത​ള്ളി​യ​ത്.

Related Articles

Back to top button