IndiaLatest

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു ക്വാര്‍ട്ടറില്‍, ശ്രീകാന്തിന് തോല്‍വി

“Manju”

ഇന്ത്യയുടെ പിവി സിന്ധു വ്യാഴാഴ്ച നടന്ന ഡെന്‍മാര്‍ക്ക് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഓങ്ബമൃങ്‌ഫാനെ പരാജയപ്പെടുത്തി, ഒഡന്‍സ് സ്പോര്‍ട്സ് പാര്‍ക്കില്‍ ആണ് മല്‍സരം നടന്നത്. , ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം നടത്തിയ ശേഷം കിഡംബി ശ്രീകാന്തിന് പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടിനപ്പുറം മുന്നേറാന്‍ കഴിയാതെ പുറത്തായി. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം നടത്തിയ ശേഷം ലോക ഒന്നാം നമ്ബര്‍ കെന്റോ മൊമോട്ടയോട് 43 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ശ്രീകാന്ത് 21-23, 9-21ന് തോറ്റു.

ഓഗസ്റ്റില്‍ നടന്ന ടോക്കിയോ ഒളിമ്പിക് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ശേഷം ആദ്യ ടൂര്‍ണമെന്റ് കളിച്ച സിന്ധു ആദ്യ ഗെയിം അനായാസം ജയിച്ചപ്പോള്‍ രണ്ടാം റൗണ്ടിലെ ഏറ്റുമുട്ടലില്‍ 67 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിലാണ് വിജയം സ്വന്തമാക്കിയത് . ഹൈദരാബാദില്‍ നിന്നുള്ള 26-കാരിയായ സിന്ധു ഇവിടെ നാലാം സീഡാണ്, 21-16, 12-21, 21-18 വിജയിച്ച്‌ അവസാന എട്ടിലെത്തി. അടുത്ത മത്സരത്തില്‍ അവര്‍ ദക്ഷിണ കൊറിയയുടെ അഞ്ചാം സീഡ് ആന്‍ സിയോങ്ങിനെ നേരിടും.

Related Articles

Back to top button