KeralaLatest

പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍

“Manju”

 

കൊച്ചി: രാജ്യത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയും കുറഞ്ഞു. ഇതോടെ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി.
കൊച്ചിയില്‍ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 104.02 രൂപയും, ഡീസലിന് 94.80 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 106.74, ഡീസലിന് 96.58 രൂപയുമാണ് വില.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്.
സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറച്ചു. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമാണ് കുറച്ചത്. പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കേന്ദ്രം കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറഞ്ഞു. പണപെരുപ്പം രൂക്ഷമായതോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചത്.

Related Articles

Back to top button