IndiaLatest

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

“Manju”

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ഡി​സം​ബ​ര്‍ ആ​ദ്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ടും. ഡി​സം​ബ​ര്‍ പ​ത്തി​ന് ച​ട​ങ്ങ് ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സെ​ന്‍​ട്ര​ല്‍ വി​സ്ത പു​ന​ര്‍​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തോ​ട് ചേ​ര്‍​ന്ന് പു​തി​യ മ​ന്ദി​രം നി​ര്‍​മി​ക്കു​ന്ന​ത്.

ത്രി​മാ​ന രൂ​പ​ത്തി​ലു​ള്ള പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തോ​ട് ചേ​ര്‍​ന്ന് പൊ​തു സെ​ന്‍​ട്ര​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ്, ഗ്രാ​ന്‍​ഡ് കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഹാ​ള്‍, ഇ​ന്ത്യ​യു​ടെ പ​ര​മ്പരാ​ഗ​ത ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഷോ ​കേ​സ്, എം​പി​മാ​ര്‍​ക്കു​ള്ള ലോ​ഞ്ച്, ലൈ​ബ്ര​റി, വി​വി​ധ ക​മ്മി​റ്റി ഹാ​ളു​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​കും.

എ​ല്ലാം എം​പി​മാ​ര്‍​ക്കും പു​തി​യ മ​ന്ദി​ര​ത്തി​ല്‍ പ്ര​ത്യേ​കം ഓ​ഫീ​സു​ക​ളും ഉ​ണ്ടാ​കും. ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ ഓ​ഫീ​സ് മു​റി​ക​ളാ​യി​രി​ക്കും ഇ​ത്.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​നു​ള്ളി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​അം​ബേ​ദ്ക​റു​ടെ​യും പ്ര​തി​മ​ക​ള്‍ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യു​ടെ ശി​ല്‍​പ്പി​ക​ളാ​യ എ​ഡ്വി​ന്‍ ല്യൂ​ട്ട​ണും ഹെ​ര്‍​ബ​ര്‍​ട്ട് ബേ​ക്ക​റും ചേ​ര്‍​ന്നാ​ണ് നി​ല​വി​ലെ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്.

1921 ഫെ​ബ്രു​വ​രി 12ന് ​ആ​യി​രു​ന്നു ശി​ലാ​സ്ഥാ​പ​നം. ആ​റു വ​ര്‍​ഷം കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​യി. ചെ​ല​വ് 83 ല​ക്ഷം രൂ​പ. 1927 ജ​നു​വ​രി 18ന് ​ഗ​വ​ര്‍​ണ​ര്‍ ജ​ന​റ​ല്‍ ഇ​ര്‍​വി​ന്‍ പ്ര​ഭു​വാ​ണ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം രാ​ഷ്ട്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ച​ത്.പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്താ​യാ​വു​ന്ന​തു വ​രെ പ​ഴ​യ മ​ന്ദി​രം പ​തി​വു പോ​ലെ പ്ര​വ​ര്‍​ത്തി​ക്കും.

Related Articles

Back to top button