IndiaLatest

‘ഇന്ത്യ-കൊറിയ സൗഹൃദ ഗോള്‍ഫ് കപ്പ് 50-ാം വാര്‍ഷികം’; വേദിയെ ഇളക്കിമറിക്കാന്‍ നാട്ടു നാട്ടുവും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യകൊറിയ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ സുവര്‍ണ ജൂബിലി വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യകൊറിയ സൗഹൃദ ഗോള്‍ഫ് കപ്പിന്ഇന്ത്യ ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 15-ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ വച്ചാണ് ഗോള്‍ഫ് കപ്പ് നടക്കുക. കൊറിയന്‍ എംബസിയുടെയും ഇന്ത്യയിലെ യുണൈറ്റഡ് കൊറിയന്‍ കമ്മ്യൂണിറ്റി അസോസിയേഷന്റെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന നയതന്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍ കൊറിയന്‍, ഇന്ത്യന്‍ ഗോള്‍ഫ് താരങ്ങള്‍ എന്നിവരുള്‍പ്പെടെ പങ്കെടുക്കും. ഇന്ത്യയിലെ കൊറിയന്‍ അംബാസഡര്‍ ചാങ് ജെബോക്കും പരിപാടിയില്‍ പങ്കുചേരും.

ഇപ്പോഴിതാ ഇന്ത്യകൊറിയ സൗഹൃദ ഗോള്‍ഫ് കപ്പിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ ലോകമെമ്പാടും ചരിത്രം സൃഷ്ടിച്ച കൊറിയന്‍, ഇന്ത്യന്‍ ഗാനങ്ങളായ ഗന്നം സ്റ്റൈലും നാട്ടുനാട്ടുവും അവതരിപ്പിക്കും. ഈ ഗാനങ്ങള്‍ക്ക് അംബാസഡര്‍ ചാങ് ജേബോക്ക് ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ചുവടുവെയ്‌ക്കും. 2012-ല്‍ 100കോടി വ്യൂസ് നേടിയ ആദ്യ യൂട്യൂബ് വീഡിയോ എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ച ഗാനമായ റാപ്പര്‍ സൈയുടെ ഗന്നം സ്‌റ്റൈലും ചരിത്രം സൃഷ്ടിച്ച ഹിറ്റ് തെലുങ്ക് ഭാഷാ ചിത്രമായ ആര്‍ആര്‍ആറിലെ ഓസ്‌കാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്രഗാനം നാട്ടു നാട്ടുവും അവതരിപ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് ഏറെ മാറ്റ് കൂടും.

Related Articles

Back to top button