InternationalLatest

2022 ലോകകപ്പ്;അല്‍ തുമാമ സ്റ്റേഡിയം ഉദ്ഘാടനം നാളെ

“Manju”

ദോഹ; ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെ എട്ട് സ്റ്റേഡിയങ്ങളില്‍ ആറാമത്തേതും കായിക ലോകത്തിനായി സമര്‍പ്പിക്കുകയാണ് ഖത്തര്‍. പൂര്‍ണമായും നിര്‍മ്മാണം പൂര്‍ത്തീകരിച്ച അല്‍ തുമാമ സ്റ്റേഡിയമാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്.
ആഭ്യന്തര ക്ലബ് ഫൂട്ബോള്‍ ടൂര്‍ണമെന്റായ അമീരി കപ്പിന്റെ ഫൈനലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നാളെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടക്കുന്നത്. സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം സാവി പരിശീലിപ്പിക്കുന്ന അല്‍ സദ്ദ് ക്ലബ്ബും മുന്‍ ഫ്രഞ്ച് ലോകകപ്പ് താരം ലോറെയ്ന്‍ ബ്ലാങ്ക് പരിശീലകനായ അല്‍ റയ്യാന‍് ക്ലബും തമ്മിലാണ് പോരാട്ടം.

Related Articles

Back to top button