InternationalLatest

ചൈനയില്‍ വീണ്ടും കോവിഡ് ഭീതി

“Manju”

ബെയ്ജിംഗ് : ലോകത്തെ തന്നെ ഭീതിയിലാക്കി വീണ്ടും ചൈനയില്‍ പുതിയ കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടു. പക്ഷെ അധികൃതര്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. സംഭവം പുറത്തായതോടെ അധികൃതര്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴും, കര്‍ശനമായ അതിര്‍ത്തി അടച്ചുപൂട്ടലുകളും ടാര്‍ഗെറ്റുചെയ്‌ത ലോക്ക്ഡൗണുകളും ഉപയോഗിച്ച്‌ ബെയ്ജിംഗ് നിരന്തരമായ സീറോ-കോവിഡ് സമീപനം നിലനിര്‍ത്തുകയായിരുന്നു ചെയ്തത്.

പക്ഷെ, ഇതെല്ലാം ചെയ്തിട്ടും ഇപ്പോള്‍ പുതിയ കോവിഡ് വൈറസ് പൊട്ടിപുറപ്പെട്ടതോടെ വൈറസിന്റെ ഉത്ഭവം ചൈനയില്‍ തന്നെയാണെന്ന ലോക രാജ്യങ്ങളുടെ വാദം ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. പുതിയ വൈറസ് കൂടുതല്‍ അപകടകാരിയാണെന്നാണ് റിപോര്‍ട്ടുകള്‍. ബീജിങ്ങില്‍ ഇന്നലെ വ്യാപകമായ കോവിഡ് ടെസ്റ്റുകള്‍ നടത്തി. നിരവധി വിനോദസഞ്ചാരികളുടെ കൂട്ടത്തിലുള്ള ഒരു വൃദ്ധ ദമ്പതികളുമായി ഏറ്റവും പുതിയ പൊട്ടിത്തെറി ബന്ധപ്പെട്ടിരിക്കുന്നു എന്നാണു അധികൃതരുടെ നിലപാട്.

Related Articles

Back to top button