IndiaLatest

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ അമിത് ഷാ സന്ദര്‍ശിക്കും

“Manju”

ശ്രീനഗര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരിലെത്തി. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ഡ്രോണുകള്‍, സ്നീപ്പേഴ്സ് ഉള്‍പ്പടെ വന്‍ സുരക്ഷാ സന്നാഹമാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. അമിത് ഷാ ക്യാമ്പ് ചെയ്യുന്ന ഗുപ്കാര്‍ റോഡില്‍ രാജ്ഭവന് ചുറ്റുമുള്ള 20 കീ.മി പരിധിയില്‍ സുരക്ഷാ സേനയുടെ നിരീക്ഷണമുണ്ടാകും. സന്ദര്‍ശനത്തിലെ മൂന്ന് ദിവസത്തെ കാര്യപരിപാടികള്‍ ഇവയൊക്കെയാണ്. ഒന്നാം ദിവസം ആദ്യ ദിനത്തില്‍ രഹസ്യാന്വേഷണ ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, ബി എസ് എഫ് മേധാവി പങ്കജ് സിംഗ്, സി ആര്‍ പി എഫ്, എന്‍ എഫ് ജി, മേധാവികള്‍, ജമ്മു കാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തും.

തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനം. ജമ്മു കാശ്മീര്‍ പൊലീസ് മേധാവിയായ ദില്‍ബാഗ് സിംഗ് കാശ്മീര്‍ ഭീകരാക്രമണങ്ങളെ പറ്റി വിശദമായ അവതരണം നടത്തും. ജമ്മു കാശ്മീര്‍ പൊലീസ് സേന ശക്തിപ്പെടുത്തുക, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെ വേതനം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചേയ്ക്കും. തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും ഷാ‌ര്‍ജയിലേയ്ക്കുള്ള ആദ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യും. ജമ്മു കാശ്മീരിലെ യുവാക്കളുടെ ക്ലബുകളിലെ അംഗങ്ങളുമായി സംവദിക്കും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും തുടര്‍ന്ന് സന്ദര്‍ശിക്കും.

Related Articles

Back to top button