IndiaLatest

വീടിനും ഉണ്ട്​ ഇന്‍ഷുറന്‍സ്​; അറിയാം കാര്യങ്ങള്‍

“Manju”

കോട്ടയം : കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി നാശം വിതച്ചിരിക്കുകയാണ്​. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കിയിലെ കൊക്കയാറിലും ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ നിരവധി ജീവനുകളാണ്​ നഷ്​ടമായത്​. കനത്ത മഴവെള്ളപാച്ചിലില്‍ ഒരു വീട്​ ഒന്നാകെ ഒലിച്ച്‌​ പോകുന്ന ദൃശ്യം ഞെട്ടലോടെയാണ്​ മലയാളി കണ്ടത്​. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയങ്ങളില്‍ സമാനമായ രീതിയില്‍ കനത്ത നഷ്​ടമുണ്ടായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളില്‍ വീടും ഗൃഹോപകരണങ്ങളും നഷ്​ടപ്പെട്ട്​ നിരവധി പേരാണ്​ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ സുരിക്ഷതമായ കാലാവസ്ഥയുള്ള സംസ്ഥാനം എന്ന നിലയില്‍ നിന്നും കേരളം അതിവേഗം മാറുകയാണ്​. പ്രളയവും പ്രകൃതി ദുരന്തങ്ങളും കേരളത്തിലും സാധാരണമായിരിക്കുന്നു. ഇത്തരം പ്രകൃതിദുരന്തങ്ങളില്‍ വീടും മറ്റ്​ സ്വത്തുക്കളും നഷ്​ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച്‌​ വരികയും ചെയ്യുന്നു. പ്രളയത്തില്‍ വീടുകളും വാഹനങ്ങളും നഷ്​ടപ്പെട്ട്​ ഉണ്ടാവുന്ന സാമ്ബത്തിക നഷ്​ടം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇന്‍ഷൂറന്‍സാണ്​. വാഹനങ്ങള്‍ക്ക്​ പൊതുവെ എല്ലാവരും ഇന്‍ഷൂറന്‍സ്​ എടുക്കാറുണ്ട്​. എന്നാല്‍, വീടുകള്‍ക്ക്​ ഇന്‍ഷൂറന്‍സ്​ പോളിസിയെടുക്കുന്നവരുടെ എണ്ണം ​െപാതുവേ കുറവായിരിക്കും. വീടിനായി വായ്​പയെടുത്ത ആളുകള്‍ ബാങ്കിന്‍റെ നിര്‍ദേശപ്രകാരം ഇന്‍ഷൂറന്‍സ്​ എടുക്കുന്ന പ്രവണതയുണ്ടെങ്കിലും മറ്റുള്ളവര്‍ ഇത്​ ചെയ്യാറില്ല​.
ആര്‍ക്കെല്ലാം വീടിനുള്ള ഇന്‍ഷുറന്‍സ്​ ​പോളിസി എടുക്കാം
വീടോ മറ്റ്​ കെട്ടിടങ്ങളുടെയോ ഉടമസ്ഥനോ അതില്‍ താമസിക്കുന്ന, ഉപയോഗിക്കുന്നയാള്‍ക്കോ ഇന്‍ഷൂറന്‍സ്​ പോളിസി എടുക്കാം. എന്നാല്‍, ഓല, പുല്ല്​, മുള തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച്‌​ നിര്‍മ്മിച്ച വീടുകള്‍ക്ക് പല കമ്പനികളും​ ഇന്‍ഷൂറന്‍സ്​ നല്‍കില്ല. തീ, ഇടിമിന്നല്‍, കൊടുങ്കാറ്റ്​, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മോഷണം, വാട്ടര്‍ ടാങ്ക്​ അല്ലെങ്കില്‍ പൈപ്പില്‍ നിന്നുമുണ്ടാവുന്ന ചോര്‍ച്ച മൂലമുണ്ടാവുന്ന നഷ്​ടം എന്നിവക്കെല്ലാം ഇന്‍ഷൂറന്‍സ്​ പരിരക്ഷ ലഭിക്കും.
ഇന്‍ഷുറന്‍സ്​ തുക എങ്ങനെ കണക്കാക്കും
വീടിന്‍റെ ഒരു സ്​ക്വയര്‍ഫീറ്റ്​ നിര്‍മ്മാണത്തിന്​ ഉപയോഗിച്ച തുക, വീടിന്റെ വിസ്​തീര്‍ണ്ണം, വീട്​ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം പരിഗണിച്ചാണ്​ ഇന്‍ഷൂറന്‍സ്​ തുക തീരുമാനിക്കുക. ഐ.ആര്‍.ഡി.എ.ഐയുടെ നിര്‍ദേശപ്രകാരം രണ്ട്​ തരത്തിലാണ്​ പ്രധാനമായും ഇന്‍ഷൂറന്‍സ്​ തുക കണക്കാക്കുന്നത്​​.
വീടിന്‍റെ മാര്‍ക്കറ്റ്​ വിലയുടെ അടിസ്ഥാനത്തിലാണ്​ ഇന്‍ഷൂറന്‍സ്​ തുക കണക്കാക്കുന്നതാണ്​ ഒന്നാമത്തെ രീതി. ഇതിനായി വീട്​ നിര്‍മ്മിക്കുന്നതിനായി ഇപ്പോള്‍ വരുന്ന ചെലവില്‍ നിന്നും കാലപഴക്കത്തെ തുടര്‍ന്നുള്ള തേയ്​മാനും കുറച്ച്‌​ വില നിശ്​ചയിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീടിന്റെ മാര്‍ക്കറ്റ്​ വാല്യു തീരുമാനിക്കും. ഈ മാര്‍ക്കറ്റ്​ വാല്യുവിന്‍റെ അടിസ്ഥാനത്തിലാവും ഇന്‍ഷൂറന്‍സ്​ തുക. രണ്ടാമത്തേത് സമാനമായൊരു വീട്​ അല്ലെങ്കില്‍ കെട്ടിടം പൂര്‍ണമായും നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്​ വരുന്ന ചെലവിനെ അടിസ്ഥാനമാക്കിയുള്ളത്​.
ഇന്‍ഷൂറന്‍സ്​ എങ്ങനെ ​ക്ലെയിം ചെയ്യാം
വീടിന്​ അല്ലെങ്കില്‍ കെട്ടിടത്തിന്​ കേടുപാട്​ സംഭവിച്ചാല്‍ ആദ്യമായി പൊലീസിനേയും ഫയര്‍ഫോഴ്​സിനേയും വിവരം അറിയിക്കുകയാണ്​ വേണ്ടത്​. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുമായി ഇന്‍ഷൂറന്‍സ്​ ക്ലെയിം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ലഭിച്ചാല്‍ ഇന്‍ഷൂറന്‍സ്​ കമ്ബനി നഷ്​ടം വിലയിരുത്തും. തുടര്‍ന്ന്​ ഇന്‍ഷൂറന്‍സ്​ തുക നല്‍കുകയും ചെയ്യും.

Related Articles

Back to top button