InternationalLatest

കുട്ടികളിൽ ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദം

“Manju”

വാഷിംഗ്ടണ്‍: കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്‍ അണുബാധ തടയാന്‍ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍.അമേരിക്കയിലെ ഫെഡറല്‍ ഹെല്‍ത്ത് റെഗുലേറ്റര്‍മാരുടെയാണ് കണ്ടെത്തല്‍.

കുട്ടികളില്‍ വാക്‌സിനേഷനുകള്‍ ആരംഭിക്കുന്നതിന് വലിയ പ്രോത്സാഹനമാണ് അമേരിക്ക നല്‍കുന്നത്.അതേസമയം വാക്‌സിന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കൊവിഡ് മൂലമുള്ള മരണങ്ങളും, ആശുപത്രിവാസവും കുറയ്ക്കാനും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് നിരീക്ഷിച്ചു. എന്നാല്‍ കുട്ടികള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി ഫൈസര്‍ വാക്‌സിന്‍ അംഗീകരിച്ചിട്ടില്ല. അധികൃതര്‍ വാക്‌സിന് അംഗീകാരം നല്‍കിയാല്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ അടുത്ത മാസം ആദ്യം ആരംഭിച്ചേക്കും.

Related Articles

Back to top button