Latest

ഇംഗ്ലീഷ് വശമാക്കാന്‍ ഗൂഗിളിന്റെ പുതിയ ഫീച്ചർ

“Manju”

ഉപയോക്താക്കളെ ഇംഗ്ലീഷ് പഠനത്തിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ സെര്‍ച്ച്‌. എല്ലാ ദിവസവും ഗൂഗിള്‍ സെര്‍ച്ച്‌ ഉപയോഗിക്കുന്നതിന് ഒപ്പം ഒരു പുതിയ ഇംഗ്ലീഷ് വാക്ക് പഠിക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ സവിശേഷത ഉപയോക്താക്കളുടെ വൊക്കാബുലറി വികസിപ്പിക്കുകയും ഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നിലവില്‍ ഈ ഫീച്ചര്‍ ഫോണുകളില്‍ മാത്രമാണ് ലഭ്യമാകുക. ഫോണുകളില്‍ നോട്ടിഫിക്കേഷന്‍ വഴിയാണ് ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം. എല്ലാ ദിവസവും പുതിയ വാക്കുകളും അവയുടെ പിന്നിലെ രസകരമായ വസ്തുതകളും നോട്ടിഫിക്കേഷനുകളായി ഫോണിലെത്തും.

ഇനി ഈ ഫീച്ചര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഗൂഗിള്‍ സെര്‍ച്ച്‌ ഓപ്പണ്‍ ചെയ്ത ശേഷം നിങ്ങള്‍ക്ക് അര്‍ഥം അറിയേണ്ട ഒരു വാക്കും അതിന് മുന്നിലായി ‘ഡിഫൈന്‍’ എന്നും ടൈപ്പ് ചെയ്യുക. മുകളില്‍ വലത് വശത്തെ മൂലയിലായി ഒരു ബെല്‍ ഐക്കണ്‍ കാണാന്‍ കഴിയും. എല്ലാ ദിവസവും പുതിയ വാക്കുകളും അര്‍ഥവും ലഭിക്കാനായി ഈ ബെല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് ഒരിക്കല്‍ ഈ ഫീച്ചര്‍ വേണ്ടെന്ന് തോന്നിയാല്‍ നോട്ടിഫിക്കേഷനുകള്‍ നിര്‍ത്താനും ബെല്‍ ഐക്കണ്‍ അമര്‍ത്തിയാല്‍ മതിയാകും.

Related Articles

Back to top button