IndiaLatest

കൂഴങ്കല്‍’ ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രി ചിത്രം

“Manju”

2022ലെ ഓസ്‌കാറിലെ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ചിത്രമായി ‘കൂഴങ്കല്‍’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ പി.എസ് വിനോത്‌രാജ് സംവിധാനം ചെയ്‌ത ചിത്രമാണിത്. നയന്‍താരയും വിഘ്‌നേഷ് ശിവന്റെയും നിര്‍മ്മാണ കമ്പനി റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ് കൂഴങ്കല്‍. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. നെതര്‍ലാന്റില്‍ നടന്ന അന്‍പതാമത് റോട്ടെര്‍ഡാം ടൈഗര്‍ പുരസ്‌കാരം നേടിയ ചിത്രമാണ് കൂഴങ്കല്‍.

ചെല്ലപാണ്ടി, കറുത്തടൈയന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും മകന്റെയും ജീവിതമാണ് ചിത്രം . പിണങ്ങിപ്പോയ ഭാര്യയുടെ വിശ്വാസം ഇവര്‍ എങ്ങനെ തിരികെ നേടുന്നുവെന്നതാണ് കഥാതന്തു.

Related Articles

Back to top button