IndiaLatest

ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം മാറ്റി നരേന്ദ്ര മോദി

“Manju”

ന്യൂഡല്‍ഹി: രാജ്യം 100 കോടി ഡോസ് കൊവിഡ് വാക്സീന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്സീന്‍ കുപ്പിയുടെ പുറത്ത് ‘അഭിനന്ദനം ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയതാണ് പുതിയ ചിത്രം.
കഴിഞ്ഞ ഏപ്രിലിലും പ്രധാനമന്ത്രി തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. കൊവിഡ് ലോക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടുന്നതായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വായും മൂക്കും തൂവാലകൊണ്ട് മറച്ച നിലയിലുള്ളതായിരുന്നു പുതിയ ചിത്രം.
2021 ജനുവരി 16-ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കിക്കൊണ്ടാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. 3006 കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ 165714 പേരാണ് ആദ്യദിനം വാക്‌സിനെടുത്തത്. ഫെബ്രുവരി 2 മുതല്‍ മറ്റ് മുന്നണിപ്പോരാളികള്‍ക്കും കുത്തിവെപ്പ് നല്‍കി. തൊട്ടടുത്ത മാസം ഒന്നാം തീയതി മുതലായിരുന്നു മുതിര്‍ന്ന പൗരന്മാര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള അസുഖബാധിതര്‍ക്കും മുന്‍ഗണനാക്രമത്തില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. കഴിഞ്ഞ മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭിച്ചു തുടങ്ങി. കഴിഞ്ഞ 10 മാസം കൊണ്ടാണ് ഇന്ത്യ നൂറുകോടി ഡോസ് കൊവിഡ് വാക്‌സീന്‍ തികയ്ക്കുന്നത്.

Related Articles

Back to top button