IndiaLatest

ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ നാടകമായി ബ്രോഡ്‍വേ അരങ്ങിലേക്ക്.

“Manju”

പുറത്തിറങ്ങിയിട്ട് 26 വര്‍ഷം; 'ഡിഡിഎല്‍ജെ' നാടകമായി ബ്രോഡ്‍വേ അരങ്ങിലേക്ക്  | come fall in love ddlj soon to be a broadway musical
ഇന്ത്യന്‍ മുഖ്യധാരാ സിനിമയ്ക്ക് മറക്കാനാവാത്ത ടൈറ്റിലുകളിലൊന്നാണ് ‘ഡിഡിഎല്‍ജെ’ അഥവാ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ 1995ല്‍ ആദിത്യ ചോപ്രയുടെ സംവിധാനത്തില്‍ റിലീസ് ചെയ്യപ്പെട്ട്, ബിഗ് സ്ക്രീനില്‍ അത്‍ഭുതം കാട്ടിയ വിസ്‍മയ ചിത്രം. ഷാരൂഖ് ഖാനും കജോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കാലം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ഒന്നുമാണ്. ഇപ്പോഴിതാ പുറത്തിറങ്ങി 26 വര്‍ഷത്തിനുശേഷം മറ്റൊരു രൂപത്തില്‍ പുതിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ഡിഡിഎല്‍ജെ. നാടകരൂപത്തിലേക്കാണ് ചിത്രത്തിന്റെ രൂപപരിണാമം.
സംഗീത നാടകത്തിന്റെ രൂപത്തിലെത്തുമ്പോള്‍ ഡിഡിഎല്‍ജെയുടെ പേര് ‘കം ഫോള്‍ ഇന്‍ ലവ്’ (Come Fall In Love) എന്നാണ്. ദില്‍വാലെ പോസ്റ്ററുകളില്‍ ഉപയോഗിച്ച ടാഗ് ലൈന്‍ ആയിരുന്നു ഇത്. ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ ആദിത്യ ചോപ്രയുടെ അരങ്ങേറ്റമായിരുന്നു ഡിഡിഎല്‍ജെയെങ്കില്‍ ഇത് നാടക സംവിധായകനെന്ന നിലയിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റമാണ്. തന്റെ ജീവിതം മാറ്റിമറിച്ച സിനിമ ഒരു ബ്രോഡ്‍വേ പ്രൊഡക്ഷനായി അരങ്ങിലെത്തിക്കുന്നതിന്റെ ആവേശം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചു.

Related Articles

Back to top button