LatestThiruvananthapuram

റോസിനെ ഫോണില്‍ വിളിച്ചഭിനന്ദിച്ച്‌ മോഹന്‍ലാല്‍

“Manju”

തിരുവനന്തപുരം : ആരോഗ്യ സര്‍വ്വകലാശാല എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തിളക്കത്തിലായിരുന്ന റോസിന് ഇരട്ടിമധുരം ലഭിച്ചതിന്റെ സന്തോഷമാണിപ്പോള്‍. റോസിനെ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു.

കുഞ്ഞുനാള്‍ തൊട്ട് താന്‍ ഏറെ ആരാധിക്കുന്ന പ്രിയ നടന്‍ നേരിട്ട് ഫോണ്‍ വിളിച്ച്‌ അഭിനന്ദിച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും റോസിന് മാറിയിട്ടില്ല. തന്റെ പഠനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്ള സ്വപ്‌നങ്ങളെല്ലാം സാക്ഷാല്‍ മോഹന്‍ലാലിനോട് സംസാരിക്കാനായതിന്റെ സന്തോഷമാണ് റോസിന്. മോഹന്‍ലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധാകരുടെയും നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനസംഘടനയായ നിര്‍ണയത്തെ കുറിച്ചും ലാല്‍ റോസിനോട് സംസാരിച്ചു. നേരിട്ട് കാണാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ സംഭാഷണം അവസാനിപ്പിച്ചത്.

പാലക്കാട് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ക്രിസറ്റി റോസ് എന്ന റോസ്. ജീവിതത്തില്‍ പെട്ടെന്നുണ്ടായ പല തിരിച്ചടികളോടും പടവെട്ടിയാണ് റോസ് ഒന്നാം റാങ്കെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകന്‍ ജോസിയുടെയും വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക് പ്രിന്‍സിപ്പിലായിരുന്ന ജൈനമ്മ ജോസിയുടേയും മകളാണ്. അമ്മ 2009ലും അച്ഛന്‍ 2016ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റുള്ളവരുടേയും സഹായത്തോടെയാണ് റോസ് പഠിച്ചത്.

Related Articles

Back to top button