IndiaLatest

കോവിഡിന്റെ പുതിയ ഡെല്‍റ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയില്‍

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ ഡെല്‍റ്റ വകഭേദമായ എ.​വൈ 4.2 ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ് റിപ്പോര്‍ട്ട്​ ചെയ്​ത എ.​വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്​ട്രയിലുമാണ്​ റിപ്പോര്‍ട്ട്​ ചെയ്തിരിക്കുന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ 30ല്‍ താഴെ കേസുകള്‍ മാത്രമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

ജീനോം റിപ്പോര്‍ട്ട്​ പ്രകാരം ഇന്‍ഡോറില്‍ ഏഴു കേസുകളാണ്​ പുതിയ വകഭേദത്തിന്റെതായി റിപ്പോര്‍ട്ട്​ ചെയ്തിരിക്കുന്നത്. രോഗബാധിതരായ ഏഴുപേരില്‍ രണ്ടുപേര്‍ ആര്‍മി ഉദ്യോഗസ്​ഥന്മാരാണെന്നും ഇ​ന്‍ഡോര്‍ ചീഫ്​ മെഡിക്കല്‍ ആന്‍ഡ്​ ഹെല്‍ത്ത്​ ഓഫിസര്‍ ഡോ. ബി.​എസ്​. സത്യ പറഞ്ഞു.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ പകര്‍ച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന്​ കൂടുതലാണെന്നാണ് ശാസ്​ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം, ഡെല്‍റ്റആല്‍ഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയര്‍ത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു. യു.കെയില്‍ ശരാശരിയില്‍ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇ​സ്രയേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

Related Articles

Back to top button