IndiaLatest

ഇറ്റലി, ബ്രിട്ടന്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി

“Manju”

ഡല്‍ഹി:ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ രണ്ടുവരെയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയും യു.കെയും സന്ദര്‍ശിക്കും. ജി20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കും. ഇറ്റലിയിലെ റോമില്‍ നടക്കുന്ന 16-ാമത് ജി20 ഉച്ചകോടി ഒക്‌ടോബര്‍ 30നാണ് തുടങ്ങുന്നത്. അഫ്ഗാന്‍ സാഹചര്യം, കോവിഡ് പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉന്നയിക്കും. നവംബര്‍ ഒന്നിനും രണ്ടിനുമായി ഗ്ലാസ്‌ഗോയില്‍ നടക്കുന്ന COP 26 വേള്‍ഡ് ലീഡേഴ്‌സ് സമ്മിറ്റിലും പ്രധാനമന്ത്രി പങ്കെടുക്കും.
ജി 20 പ്രധാന സാമ്പത്തിക രംഗമുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ്മയാണ്. ആഗോള ജി.ഡി.പിയുടെ 80 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയാണ്. 75 ശതമാനം ആഗോള വാണിജ്യവും ലോകത്തെ 60 ശതമാനം ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്. കോവിഡ് പ്രതിരോധത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പുറമേ ലോകരാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

Related Articles

Back to top button