KeralaLatestThiruvananthapuram

‘റൂം ഫോര്‍ റിവര്‍’ പ്രളയ തീവ്രത കുറച്ചു; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ‘റൂം ഫോര്‍ റിവര്‍’ ആദ്യഘട്ട ജോലികള്‍ മൂലം പ്രളയ തീവ്രത ഗണ്യമായി കുറയ്ക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനാണ് പദ്ധതി. പമ്ബ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിന്റെ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയില്‍ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ച്‌ ആഴം വര്‍ധിപ്പിച്ചത് പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്. കനാലുകളുടെ ആഴവും വീതിയും വര്‍ധിപ്പിച്ച്‌ വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്ത്രീയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.

അതിതീവ്ര മഴയുടെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെയും മറ്റും കണക്കുകള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തിട്ടപ്പെടുത്തി ലഭ്യമായാല്‍ ഉടന്‍ ധനസഹായം അനുവദിക്കും. അടിയന്തര ധനസഹായം നല്‍കിയിട്ടുണ്ട്.

മഴക്കെടുതി തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ തുടര്‍നിര്‍മ്മാണങ്ങളും സുസ്ഥിര പുനര്‍നിര്‍മ്മാണത്തിന്റെ മാതൃകയിലാകും. വെള്ളം കൂടുതല്‍ കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ‘റൂം ഫോര്‍ വേമ്പനാട്’ നടപ്പാക്കുന്നുണ്ട്. തദ്ദേശസ്ഥാപനതലത്തില്‍ ദുരന്തനിവാരണത്തിന് 12 വകുപ്പുകളിലായി 7,800 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.

Related Articles

Back to top button