HealthKeralaLatest

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം തുടങ്ങി

“Manju”

തിരുവനന്തപുരം;ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ആരംഭിച്ചു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ്-19 നെതിരെ പ്രതിരോധ ശക്തി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു.
ഒക്ടോബര്‍ 27 വരെയാണ് ആദ്യഘട്ടത്തില്‍ മരുന്ന് വിതരണം ചെയ്യുന്നത്. ജില്ലയിലെ ഹോമിയോപ്പതി ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി 98 ഹോമിയോപ്പതി സ്ഥാപനങ്ങളും തെരഞ്ഞെടുത്ത സ്‌കൂളുകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി പത്തിലധികം കിയോസ്‌ക്കുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കുന്നത്. www.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കിയോസ്‌കുകളില്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button