LatestThiruvananthapuram

കളഞ്ഞുകിട്ടിയ പേഴ്സ് തിരിച്ചു നല്‍കി മാതൃകയായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാലയിലെ ടെക്നിക്കല്‍ സ്റ്റാഫും പാലോട്ടുകോണം ശാന്തിശ്രീയിലെ കുടുംബനാഥനുമായ സജുരാജാണ് കളഞ്ഞുകിട്ടിയ പഴ്സും അതിലുണ്ടായിരുന്ന രൂപയും ആളെ കണ്ടെത്തി നല്‍കി മാതൃകയായത്. വൈകിട്ട് ജോലികഴിഞ്ഞ് ലക്ഷ്മീപുരം റോഡിലൂടെ പോകുമ്പോഴാണ് ജംഗ്ഷനില്‍ ഒരു പേഴ്സ് കിടക്കുന്നത് സജുരാജിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അത് എടുത്ത് നോക്കവെ അതിൽ ATM കാർഡും 7000/- രൂപയും ഉണ്ടായിരുന്നു. പേഴ്സില്‍ ഉടമസ്ഥന്റെ പേരോ ഫോണ്‍നമ്പരോ ഇല്ലായിരുന്നു. ജോൺസ് ഹൈപ്പർമാർക്കറ്റിന്റെ കാർഡ് ഉണ്ടായിരുന്നതിലെ നമ്പർ ഉപയോഗിച്ച് ഉടമസ്ഥനായ ആണ്ടൂര്‍ക്കോണം നിവാസി ബിലാലിനെ കണ്ടെത്തുകയും പേഴ്സും പണവും തിരിച്ചുനല്‍കുകയുമായിരുന്നു.

 

Related Articles

Back to top button