InternationalLatest

മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ തടവും പിഴയും

“Manju”

അബുദാബി ;യുഎഇയില്‍ മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ രണ്ടു വര്‍ഷം തടവുംപിഴയും. കുറ്റവാളികള്‍ ബന്ധുക്കളായാലും വയോജന സ്ഥാപന ജീവനക്കാരായാലും കടുത്ത നടപടിയുണ്ടാകും. 60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് സ്വകാര്യത, സംരക്ഷണം, പരിസ്ഥിതി, പാര്‍പ്പിടം, വൈദ്യപരിചരണം, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള മുന്‍ഗണന എന്നിവയ്ക്കുള്ള അവകാശം ഉണ്ടായിരിക്കും. വയോജനങ്ങള്‍ക്കെതിരായ അതിക്രമം കണ്ടിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും ശിക്ഷയുണ്ട്.

മുതിര്‍ന്ന പൗരന്മാരെ അപമാനിക്കുന്ന പരിചാരകര്‍ക്ക് കഠിന ശിക്ഷയുണ്ടാകും. പ്രായമായവരെ പരിചരിക്കാന്‍ ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ സാമൂഹിക വികസന മന്ത്രാലയത്തെയോ പരിചരണ കേന്ദ്രങ്ങളെയോ പൊലീസിനെയോ അറിയിക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ മരിച്ചാലും വിലാസം മാറിയാലും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്നും ഓര്‍മിപ്പിച്ചു.

Related Articles

Back to top button