KeralaLatest

കരമനയാറ്റില്‍ ചാടിയ യുവാവിനെ കണ്ടെത്താനായില്ല

“Manju”

നേമം: കരമനയാര്‍ ഒഴുകുന്ന ഇടഗ്രാമം കുന്നിക്കടവില്‍ നിന്ന് ചാടിയ യുവാവിനെക്കുറിച്ച്‌ ഇനിയും വിവരമൊന്നും ലഭിച്ചില്ല. കരമന കരുമം പാറവിള വീട്ടില്‍ നാഗപ്പന്‍റെ മകന്‍ എന്‍. സുനില്‍കുമാര്‍ (38) ആണ് ഒക്ടോബര്‍ 26-ന് രാവിലെ 7 മണിക്ക് കരമനയാറ്റില്‍ ചാടിയത്. യുവാവ് ആറ്റിലേക്ക് ചാടുന്നതിനു ദൃക്സാക്ഷികള്‍ ഉണ്ട്. വിവരമറിഞ്ഞ് കരമന പൊലീസും തിരുവനന്തപുരത്തുനിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയുണ്ടായി. മൂന്നാം ദിവസമായ വ്യാഴാഴ്ചയും ഫയര്‍ഫോഴ്സ് ഊര്‍ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. അവിവാഹിതനാണ്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. യുവാവിനെ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച തെരച്ചില്‍ തുടരും.

Related Articles

Back to top button