KeralaLatestThiruvananthapuram

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിലവില്‍ കടലില്‍ പോയവര്‍ ഉടന്‍ കരയില്‍ തിരിച്ചെത്തണമെന്നും നിര്‍ദേശം.

തീരമേഖലകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ തീരദേശ പോലിസ് സ്‌റ്റേഷനുകളിലേക്കും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനും കൈമാറിയിട്ടുണ്ട്. തീരദേശ വാസികളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് കേരളം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Related Articles

Back to top button