InternationalLatest

മാ​ര്‍​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ നരേന്ദ്ര മോ​ദി

“Manju”

റോം: ​ വ​ത്തി​ക്കാ​ന്‍ രാ​ഷ്‌​ട്ര​ത്ത​ല​വന്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യും ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു. ഇ​രു​വ​രും തമ്മിലുള്ള കൂടിക്കാഴ്‌ച ഒ​രു മ​ണി​ക്കൂ​റോ​ളം നീണ്ടു .ശേ​ഷം പ്രധാനമന്ത്രി നരേന്ദ്ര മോ​ദി വ​ത്തി​ക്കാ​നി​ല്‍ നി​ന്നും മ​ട​ങ്ങി.

അതെ സമയം കൂടിക്കാഴ്‌ചക്കിടെ മാ​ര്‍​പാ​പ്പ​യെ മോ​ദി ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. ഇരുവരുടെയും കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ചു​ള്ള കൂടുതല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ വ​ത്തി​ക്കാ​ന്‍ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സൂ​ച​ന. വ​ത്തി​ക്കാ​നി​ല്‍ മാ​ര്‍​പ്പ​യെ സ​ന്ദ​ര്‍​ശി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി. നെ​ഹ്റു, ഇ​ന്ദി​രാ​ഗാ​ന്ധി, ഐ.​കെ. ഗു​ജ്റാ​ള്‍, എ.​ബി. വാ​ജ്പേ​യി എ​ന്നി​വ​രാ​ണ് മു​മ്ബ് മാ​ര്‍​പ്പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍. 1999ല്‍ ​ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പാ​പ്പ​യാ​ണ് ഒ​ടു​വി​ല്‍ ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച​ത്. ജി 20 ഉച്ചകോടിയില്‍ സാമ്പത്തിക, ആരോഗ്യ വിഷയങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പ്രധാനമന്ത്രി വിവിധ നേതാക്കന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.

Related Articles

Back to top button