IdukkiKeralaLatest

മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്

“Manju”

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 139 അടിയില്‍ നിന്ന് ജലനിരപ്പ് 138.80ത്തിലേക്കെത്തി. ഇപ്പോള്‍ സെക്കന്‍ഡില്‍ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. അതേസമയം റോഷി അഗസ്റ്റിന്‍റെയും പി പ്രസാദിന്‍റെയും നേതൃത്വത്തിലുള്ള മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും.

ആറ് സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്ന നിലയില്‍ ഉള്ളത്. ഇന്നലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒരടിയിലേറെ കൂടിയിരുന്നു. ആശങ്ക വേണ്ട, ജാഗ്രത മതിയെന്നാണ് പ്രദേശവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അറിയിപ്പ്. അതേസമയം മുല്ലപ്പെരിയാറില്‍ നിരീക്ഷണം ശക്തമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പൂര്‍ണ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണത്തിന് ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആഴ്ച തോറും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.

Related Articles

Back to top button