IndiaLatest

കശ്മീരില്‍ സ്ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

“Manju”

ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അതിര്‍ത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ചാണ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേറാ – സുന്ദര്‍ബനി സെക്ടറിനടുത്ത് സ്ഫോടനമുണ്ടാകുകയായിരുന്നു എന്നാണ് വിവരം.
അതിര്‍ത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ഉദ്യോഗസ്ഥരും സൈനികരും മരിച്ചതായാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Related Articles

Back to top button