IndiaLatest

ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും

“Manju”

ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഇന്ത്യയും ന്യുസീലന്‍ഡും . ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരം കൂടിയാകും ഇത്. പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും അടുത്ത മത്സരം ജീവന്‍ മരണ പോരാട്ടമാണ്. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 7:30ന് മല്‍സരം ആരംഭിക്കും.

രണ്ടാം ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്താന്‍ ഇന്ത്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം. ഇന്ത്യയും ന്യുസിലന്‍ഡും പാകിസ്ഥാനും ഗ്രൂപ്പിലെ ശേഷിക്കുന്ന ടീമുകളായ അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ എന്നിവരെ തോല്‍പിക്കുമെന്ന് കരുതാം. ഇതോടെ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം രണ്ട് ടീമുകളുടെയും തുറുപ്പ് ചീട്ടാണ്.

Related Articles

Back to top button