EntertainmentIndiaLatest

മകളെത്തി; പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്

“Manju”

ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാറിന്റെ മകൾ ധൃതി യുഎസിൽ നിന്നും ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ എത്തി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ച പ്രകാരം ഞായറാഴ്ചയാണ് പുനീതിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. മകൾ എത്താൻ വൈകിയതോടെയാണ് ശനിയാഴ്ച നടത്താനിരുന്ന ചടങ്ങ് മാറ്റിവെച്ചത്.
ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ  വൈകിട്ടോടെയാണ് ധൃതി എത്തിയത്. ആചാരപ്രകാരം സൂര്യാസ്തമയം കഴിഞ്ഞാൽ സംസ്‌കാരം നടത്താൻ കഴിയത്തതിനെ തുടർന്നാണ് ചടങ്ങ് ഞായറാഴ്ചയിലേക്ക് മാറ്റിയത്. അനിഷ്ട സംഭവങ്ങളും ആരാധകരുടെ അമിത വികാര പ്രകടനങ്ങളും നിയന്ത്രിക്കാൻ കർശന സുരക്ഷ ഏർപ്പെടുത്തിയാകും സംസ്‌കാരം.
വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് 46 കാരനായ പുനീത് രാജ്കുമാർ മരിച്ചത്. അദ്ദേഹത്തിന് ആദരസൂചകമായി കർണാടകയിൽ ശനിയാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാർ.
ഏപ്രിലിൽ പുറത്തിറങ്ങിയ യുവരത്നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. പ്രശസ്ത കന്നട നടൻ ഡോ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാർ. ബാലതാരമായാണ് പുനീത് സിനിമ രംഗത്തേയ്‌ക്ക് പ്രവേശിച്ചത്. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button