KeralaLatestThiruvananthapuram

അടുത്ത മൂന്ന് ദിവസം കനത്ത മഴ

“Manju”

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കന്യാകുമാരിയ്ക്ക് സമീപം ന്യൂനമര്‍ദ്ദം തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Related Articles

Back to top button