KeralaLatestThiruvananthapuram

റേഷന്‍കാര്‍ഡുകള്‍ സ്​മാര്‍ട്ട്​ കാര്‍ഡുകളാകും

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു. ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ന്‍ കാ​ര്‍ഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ര്‍ട്ട് കാ​ര്‍ഡ് ഇ​റ​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ക​ട​ക​ളി​ല്‍ ഇ-​പോ​സ് മെ​ഷീ​നൊ​പ്പം ക്യു.​ആ​ര്‍. കോ​ഡ് സ്‌​കാ​ന​റും വെ​ക്കും. സ്‌​കാ​ന്‍ ചെ​യ്യു​മ്പോ​ള്‍ വി​വ​ര​ങ്ങ​ള്‍ സ്‌​ക്രീ​നി​ല്‍ തെ​ളി​യും. റേ​ഷ​ന്‍ വാ​ങ്ങു​ന്ന വി​വ​രം ഗു​ണ​ഭോ​ക്താ​വിന്റെ മൊ​ബൈ​ലി​ല്‍ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍ത്ത​നം. ജ​നു​വ​രി​യോ​ടെ ഈ ​സം​വി​ധാ​നം പൂ​ര്‍​ണ​ത​യി​ലെ​ത്തി​ക്കാ​നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പിന്റെ തീ​രു​മാ​ന​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു. കാ​ര്‍ഡ് ഉ​ട​മ​യു​ടെ പേ​ര്, ഫോ​ട്ടോ, ബാ​ര്‍കോ​ഡ് എ​ന്നി​വ ഈ ​റേ​ഷ​ന്‍ കാ​ര്‍ഡിന്റെ മു​ന്‍വ​ശ​ത്തു​ണ്ടാ​കും.

പ്ര​തി​മാ​സ വ​രു​മാ​നം, റേ​ഷ​ന്‍ ക​ട ന​മ്പര്‍, വീ​ട് വൈ​ദ്യു​തീ​ക​രി​ച്ചോ, എ​ല്‍പി.​ജി ക​ണ​ക്​​ഷ​നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പി​റ​കി​ല്‍. നി​ല​വി​ലു​ള്ള അ​ഞ്ച് നി​റ​ത്തി​ലും സ്മാ​ര്‍​ട്ട് കാ​ര്‍​ഡു​ക​ള്‍ ല​ഭി​ക്കും. കാ​ര്‍​ഡ് ന​വം​ബ​ര്‍ ര​ണ്ടി​ന് പ്ര​സ് ക്ല​ബി​ല്‍ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്​മാര്‍ട്ട്​ റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ങ്ങ​നെ കി​ട്ടും
•നി​ല​വി​ല്‍ പു​സ്ത​ക രൂ​പ​ത്തി​ലു​ള്ള റേ​ഷ​ന്‍​കാ​ര്‍​ഡ്, ഇ-​റേ​ഷ​ന്‍​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ മാ​ത്രം സ്മാ​ര്‍​ട്ട് കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി.
•അ​ക്ഷ​യ സെന്‍റ​ര്‍/ സി​റ്റി​സ​ണ്‍ ലോ​ഗി​ന്‍ വ​ഴി​യാ​ണ് സ്​മാര്‍ട്ട്​ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
•അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​രി​ല്‍​നി​ന്ന്​ 25 രൂ​പ​യും പ്രി​ന്റിംങ് ചാ​ര്‍​ജാ​യി 40 രൂ​പ അ​ട​ക്കം 65 രൂ​പ ഈ​ടാ​ക്കാം. പ​ണം അ​ട​യ്ക്കു​ന്ന മു​റ​ക്ക്​ കാ​ര്‍​ഡ് ല​ഭി​ക്കും

Related Articles

Back to top button