InternationalLatest

ഡ്രൈവറില്ലാ വൈദ്യുത മിനി ബസുകള്‍ പരിശോധിച്ച്‌ മന്ത്രി

“Manju”

ദോഹ; പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കര്‍വ) ഡ്രൈവറില്ലാ വൈദ്യുത മിനി ബസുകളുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ അല്‍സുലൈത്തി പരിശോധിച്ച്‌ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ്. ഫിഫ അറബ് കപ്പിനായി മൗസലാത്തു തയാറാക്കുന്ന ഗതാഗത സൗകര്യങ്ങളെക്കുറിച്ചുള്ള പദ്ധതികളും മന്ത്രി പരിശോധിച്ചു.

പ്രമുഖ ചൈനീസ് വാഹന നിര്‍മാതാക്കളായ യുടോങ്ങിന്റെ സഹകരണത്തിലാണ് കര്‍വ ഇ-മിനി ബസുകള്‍ നിര്‍മിച്ചത്. ആദ്യ ബാച്ച്‌ ഇലക്‌ട്രിക് ബസുകള്‍ അറബ് കപ്പിനെത്തുന്ന കാണികള്‍ക്കുള്ള കര്‍വയുടെ മറ്റ് ബസുകള്‍ക്കൊപ്പം വിന്യസിപ്പിക്കാനാണു പദ്ധതി. ഒരു മിനി ബസില്‍ ഒരു സമയം 8 പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 40 കിലോമീറ്ററാണ് വേഗം. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഒന്നര മണിക്കൂര്‍ മതി. ഫുള്‍ ചാര്‍ജ് ബാറ്ററിയില്‍ 100 കിലോമീറ്റര്‍ വരെ ബസ് ഓടും. നീണ്ട മാസങ്ങളായി പരീക്ഷണ ഓട്ടത്തിലാണ് മിനി ഇലക്‌ട്രിക് ബസുകള്‍.

അതെ സമയം അടിയന്തരഘട്ടങ്ങളെ വേഗത്തില്‍ തരണം ചെയ്യാനായി ബസ് യാത്രയിലുടനീളം വിദഗ്ധ ഡ്രൈവറുടെ സാന്നിധ്യമുണ്ടാകും. ചുറ്റുമുള്ള വസ്തുക്കള്‍ തിരിച്ചറിഞ്ഞ് അതിനനുസൃതമായി വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ റഡാറുകള്‍, നൂതന ക്യാമറകള്‍ എന്നിവ ബസുകളിലുണ്ട്. 250 മീറ്റര്‍ വരെ ഉയര്‍ന്ന ദൂരക്കാഴ്ചയും ഇവയ്ക്കുണ്ട്. പരീക്ഷണം വിജയിച്ചാല്‍ ഖത്തറിന്റെ നിരത്തുകളില്‍ ഡ്രൈവറില്ലാ വൈദ്യുത ബസുകള്‍ നിറയും .

Related Articles

Back to top button