InternationalLatest

കാര്‍ബണ്‍ പുറത്തുവിടുന്നത് പൂര്‍ണമായി ഇല്ലാതാക്കും: പ്രധാനമന്ത്രി

“Manju”

ഗ്ലാസ്‌ഗോ: 2070 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ പുറത്തുവിടല്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കല്‍ക്കരി ഇന്ധനമായ ഊര്‍ജ ഉല്‍പാദനത്തിനുള്ള ധനസഹായം 45 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ സാരമായി ബാധിച്ചു. കൃഷിരീതികളിലും അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നത്. കാലാവസ്ഥായുമായി ഇണങ്ങി ജീവിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനു പകരം കാര്‍ബണ്‍ പുറന്തള്ളല്‍ അതിവേഗം കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് വികസ്വര രാജ്യങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും മോദി പറഞ്ഞു.

പട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം മൂലമാണ് ഏറവുമധികം കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നത്. ഇത് കടുത്ത പാരിസ്ഥിതക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്.

Related Articles

Back to top button