KeralaKozhikodeLatest

കാരവന്‍ ടൂറിസം പദ്ധതിയുമായി ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്

“Manju”

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കേരളത്തിലാദ്യമായി കാരവന്‍ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. സഞ്ചരിക്കുന്ന ആഡംബര വാഹനത്തില്‍ കുടുംബത്തോടൊപ്പം താമസിക്കാവുന്ന നവീന ആശയമാണ് കാരവന്‍ ടൂറിസം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘കേരവന്‍ കേരള” പദ്ധതിയുമായി ചേര്‍ന്നാണ് ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പദ്ധതി.
ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശംഖുംമുഖം പാര്‍ക്കില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രിമാരായ കെ. രാജന്‍, ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് കാരവന്‍ ഫ്ളാഗ് ഓഫ് ചെയ്യും. കാരവന്റെ ആദ്യ ബുക്കിംഗ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സ്വീകരിക്കുമെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

Related Articles

Back to top button