IndiaLatest

മാണ്ടിയില്‍ കോണ്‍ഗ്രസിന് വിജയം

“Manju”

ന്യുഡല്‍ഹി: 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശിലെ മാണ്ടി ലോക്‌സഭ സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസിലെ പ്രതിഭാ സിംഗ് ആണ് വിജയിച്ചത്.

പശ്ചിമ ബംഗാളിലെ നാല് മണ്ഡലങ്ങളില്‍ വന്‍ ലീഡുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്.  ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലും, മധ്യപ്രദേശിലും ബിജെപിക്കാണ് ലീഡ്. ദാദ്ര നാഗര്‍ഹവേലിയില്‍ ശിവസേന ലീഡ് ചെയ്യുമ്ബോള്‍ രാജസ്ഥാനില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ലീഡ് നേടി. മധ്യപ്രദേശില്‍ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പി ലീഡ് ചെയ്യുന്നു.
റെയ്ഗാവിലും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പൃഥ്വിപ്പൂരിലും ജോബാറ്റിലുമാണ് ബി.ജെ.പിയുടെ മുന്നേറ്റം. പൃഥ്വിപ്പൂരില്‍ 3000 വോട്ടുകളില്‍ അധികം ലീഡാണ് ബി.ജെ.പി നേടിയിട്ടുള്ളത്. അതേ സമയം പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കം തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബിഹാറില്‍ രണ്ടിടത്തും ജെ.ഡി.യുവാണ് മുന്നിട്ട് നിക്കുന്നത്. ഹിമാചലില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്.

Related Articles

Back to top button