LatestThiruvananthapuram

ഡോ. പി പല്‍പു അവാര്‍ഡ് എം ചന്ദ്രദത്തന്

“Manju”

തിരുവനന്തപുരം ;ശാസ്ത്രരംഗത്തെ മികവിനുള്ള ഡോ. പി പല്‍പു അവാര്‍ഡ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തന് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിച്ചു.

ഡോ. പി. പൽപ്പുവിന്റെ 158-ാം ജന്മവാർഷിക ദിനാഘോഷത്തോട്‌ അനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അമ്പലത്തറ ചന്ദ്രബാബു, അഡ്വ. കെ. സാംബശിവന്‍, ശൈലജ രവി, ഡോ. പി. ചന്ദ്രമോഹന്‍, അഡ്വ. കെ. സുഗതന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോ. പി. പല്‍പു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്.

Related Articles

Back to top button